പോ​ക്സോ കേ​സിൽ വെ​റു​തെ​വി​ട്ടു
Wednesday, May 31, 2023 2:17 AM IST
ആ​ല​പ്പു​ഴ: പോ​ക്സോ കേ​സി​ൽ ആ​രോ​പ​ണവി​ധേ​യ​നാ​യി പ്ര​തി​യാ​ക്ക​പ്പെ​ട്ട​യാ​ളെ വെ​റു​തെ വി​ട്ടു. കു​റ്റം തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ഷ് കെ.​ ബാ​ല്‍ തോ​ട്ട​പ്പ​ള്ളി പ​ള്ളിച്ചി​റ ത​ട്ടേ​കാ​ട് വീ​ട്ടി​ല്‍ സേ​വ്യ​റി(54)നെ ​വെ​റു​തെ വി​ട്ട​ത്.

മ​ത്സ്യ​ത്തൊഴി​ലാ​ളി​യാ​യ സേ​വ്യ​റെ അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ പോ​ക്‌​സോ കേ​സി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നുവെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. 2017 മേ​യ് 27 നാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സേ​വ്യ​ര്‍​ക്കെ​തി​രേ പോ​ക്‌​സോ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്ത​ത്. ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്ന കേ​സി​ലാ​ണ് സേ​വ്യ​റെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി 24 സാ​ക്ഷി​ക​ളു​ടെ​യും പ്ര​തി​ക്കുവേ​ണ്ടി എ​ട്ടു സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
പ്ര​തി​ക്കുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ നാ​സ​ര്‍ എം.​ പൈ​ങ്ങാ​മ​ഠം, ടി.​ആ​ര്‍. രാ​ജു, ജി. ​ബാ​ല​ഗോ​പാ​ല​ന്‍, സ​ജീ​വ് കെ.​ തോ​മ​സ്, എം.​ടി.​ ദേ​വ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.