ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്:79.86 ശ​ത​മാ​നം പോ​ളി​ംഗ്
Wednesday, May 31, 2023 2:22 AM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 11-ാം വാ​ര്‍​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 79.86 ശ​ത​മാ​നം പോ​ളി​ംഗ്. ആ​കെ​യു​ള്ള 1301 വോ​ട്ടി​ല്‍ 1039 പേ​രാ​ണ് വോ​ട്ടു​ചെ​യ്ത​ത്. 2020 ല്‍ ​ആ​കെ 953 വോ​ട്ടു​ക​ളാ​ണ് പോ​ള്‍ ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ന​ഗ​ര​സ​ഭ​യി​ല്‍ വോ​ട്ടെ​ണ്ണി ഫ​ലം പ്ര​ഖ്യാ​പി​ക്കും.

എ.​ അ​ജി (എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍), അ​ഡ്വ.​പ്രേം​കു​മാ​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍ (ബി​ജെ​പി), കെ.​ആ​ര്‍ രൂ​പേ​ഷ് (യു​ഡി​എ​ഫ്) എ​ന്നി​വ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ശ​നി​യാ​ഴ്ച രാ​ത്രി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ അ​രി​വി​ത​ര​ണം ചെ​യ്‌​തെ​ന്ന പ​രാ​തി​യു​യ​ര്‍​ത്തി ബി​ജെ​പി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

രാ​ത്രി ടി​ബി റോ​ഡി​നു സ​മീ​പം അ​രി​യു​മാ​യി പോ​യ ഓ​ട്ടോ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞി​രു​ന്നു. വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​ണ് അ​രി​യെ​ത്തി​ച്ച​തെ​ന്നു കാ​ട്ടി​യാ​യി​രു​ന്നു ത​ട​ഞ്ഞ​ത്.
സം​ഭ​വ​ത്തി​ന്‍റെ പേ​രി​ല്‍ എ​ല്‍​ഡി​എ​ഫ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്രി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍, പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ഭ​ക്ഷ​ണം ന​ല്‍​കാ​നെ​ത്തി​ച്ച അ​രി ത​ട​ഞ്ഞ് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നാ​ണ് ഒ​രു വി​ഭാ​ഗം ശ്ര​മി​ച്ച​തെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. അ​രി വി​ത​ര​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു വ​ന്നി​രു​ന്നു.