മാ​ന്നാ​റി​ന്‍റെ ഗ​താ​ഗ​തക്കുരു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ൻ ബൈ​പാ​സ് നിർമിക്കും: മന്ത്രി
Wednesday, May 31, 2023 10:48 PM IST
മാ​ന്നാ​ർ: മാ​ന്നാ​റി​ന്‍റെ ഗ​താ​ഗ​തക്കുരു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ൻ ബൈ​പാ​സ് നി​ർ​മി​ക്കു​മെന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ന​ട​ക്കു​ന്ന കാ​ലം മാ​ന്നാ​റി​ന്‍റെ ന​ല്ലകാ​ല​മാ​ണെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. മാ​ന്നാ​ർ സ​ബ് ട്ര​ഷ​റി​ക്കെ​ട്ടി​ടം ഉ​ദ്‌​ഘാ​ട​ന വേ​ള​യി​ലാ​ണ് സ​ജി ചെ​റി​യാ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​റ​ഞ്ഞ​ത്.
ക​മ്യൂ​ണി​റ്റി ഹാ​ൾ, ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം, വൃ​ദ്ധ​സ​ദ​നം എ​ന്നി​വ പൊ​ളി​ച്ചുമാ​റ്റി ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള ആ​യു​ർ​വേ​ദാ​ശു​പ​ത്രി, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യ​ട​ങ്ങി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി തു​ക അ​നു​വ​ദി​ച്ചു.

കി​ട​ത്തി ചി​കി​ത്സ​യു​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള മാ​ന്നാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.
മു​ക്കം-​വാ​ലേ​ൽ ബ​ണ്ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. വി​ക​സ​ന​കാര്യ​ത്തി​ൽ രാ​ഷ്ട്രീ​യം മ​റ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് ഈ ​വി​ക​സ​ന നേ​ട്ട​ങ്ങ​ളെ​ന്ന് സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.