പുതിയ പാടശേഖര ഭരണസമിതിക്ക് മുൻ ഭാരവാഹികൾ രേഖകൾ കൈമാറിയില്ലെന്നു പരാതി
1299307
Thursday, June 1, 2023 11:05 PM IST
അമ്പലപ്പുഴ: തെരഞ്ഞെടുക്കപ്പെട്ട പാടശേഖര ഭരണസമിതിക്ക് മുൻ ഭാരവാഹികൾ ബാങ്ക് ചെക്കും രേഖകളും കൈമാറാതെ കൃഷി തടസപ്പെടുത്തുന്നതായി പരാതി. ഇതുസംബന്ധിച്ച് വെട്ടിക്കരി പാടശേഖര സമിതി സെക്രട്ടറി ജോസഫ് ആന്റണി കൃഷിമന്ത്രി പി. പ്രസാദിനു പരാതി നൽകി. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ കിഴക്ക് 500 ഏക്കറിലേറെ നിലം ഉൾപ്പെടുന്നതാണ് വെട്ടിക്കരി പാടശേഖരം.
മേയ് 27ന് നടന്ന പാടശേഖരസമിതി തെരഞ്ഞെടുപ്പിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് കൃഷി ഭവനിൽ ഓഫിസർ ഇല്ലാത്തതിനാൽ പുന്നപ്ര വടക്ക് കൃഷി ഓഫിസർക്കാണ് വെട്ടിക്കരി പ്രദേശത്തിന്റെയും ചുമതല. എന്നാൽ, പഴയ ഭാരവാഹികൾ സാമ്പത്തികവുമായി ബന്ധപ്പെട്ട ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ കൈമാറ്റം ചെയാത്തതിനാൽ കൃഷി ഇറക്ക് തടസപ്പെട്ടു കർഷകർ പ്രതിസന്ധിയിലാണെന്ന് പരാതിയിൽ പറയുന്നു.