വെ​ള്ളി​ത്തി​ര​യി​ലെ താ​രത്തിള​ക്കം ഇ​നി നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ​ക്കും സ്വ​ന്തം
Sunday, June 4, 2023 11:27 PM IST
മു​ഹ​മ്മ: വെ​ള്ളി​ത്തി​ര​യി​ലെ താ​ര ത്തിള​ക്കം ഇ​നി നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ​ക്കും സ്വ​ന്തം. നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ​ക്ക് സി​നി​മ​യി​ൽ അ​വ​സ​ര​മൊ​രു​ക്കാ​ൻ സ​വാ​ക്ക് ഓ​ഫ് ഇ​ന്ത്യ നി​ർ​മിക്കു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. ത​ണ്ണീ​ർ​മു​ക്കം, ക​ണ്ണ​ങ്ക​ര, മു​ഹ​മ്മ മേ​ഖ​ല​ക​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വു​മെ​ല്ലാം സ​വാ​ക്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​ൻ ആ​ശ്ര​മം ചെ​ല്ല​പ്പ​നാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.
അ​ഭി​ന​യ മി​ക​വി​ന്‍റെ തി​ക​വു​ള്ള ഒ​ട്ടേ​റെ നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ ഉ​ണ്ടെ​ങ്കി​ലും സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ഈ ​ദു​ര​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​ണ് സ​വാ​ക് ഓ​ഫ് ഇ​ന്ത്യ ഫി​ലിം​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​ശ്ര​മം ചെ​ല്ല​പ്പ​ൻ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലൂ​ടെ മൊ​ട്ടി​ടു​ന്ന. പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​യ്ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ലേ​യ്ക്കു​ള്ള വെ​ളി​ച്ചം വീ​ശ​ലാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം .ച​ന്ദ​ന അ​ര​വി​ന്ദ് നാ​യി​ക​യും ആ​രോ​മ​ൽ നാ​യ​ക​നാ​യും വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ ല​ക്ഷ്മി, ശാ​ന്താ​ദേ​വി ,ജോ​സി ഫോ​ക് ലോ​ർ ,കു​ഞ്ഞു​മോ​ൻ, സ​ലാം അ​മ്പ​ല​പ്പു​ഴ, രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, പ്ര​വീ​ൺ ,പ്രി​ൻ​സ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു.
തോ​ട്ട​പ്പ​ള്ളി സു​ബാ​ഷ് ബാ​ബു എ​ഴു​തി​യ ഗാ​ന​ങ്ങ​ൾ​ക്ക് ജോ​ജോ ജോ​ൺ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. ഷാ​ജി, സ​തീ​ഷ് പ​ണി​ക്ക​ർ, വി​ന​യ​ശ്രീ, ചെ​മ്പി​ൽ ജി​ത്ത് എ​ന്നി​വ​രാ​ണ് സ​ഹ​സം​വി​ധാ​യ​ക​ർ. മു​ഹ​മ്മ ധ​ന​രാ​ജാ​ണ് പി​ആ​ർ​ഒ എം.​കെ.​രാ​ധാ​മ​ണി, പ്രാ​ഞ്ഞാ​സ് അ​റ​യ്ക്ക​ൽ, ജോ​സ് ഫോ​ക് ലോ​ർ, അ​ഡ്വ.​വി.​എ​സ് ഭാ​സ്്ക​ര​ൻ എ​ന്നി​വ​രാ​ണ് പ​ശ്ചാ​ത്ത​ല ശി​ൽ​പ്പി​ക​ൾ.