പഠനോപകരണ വിതരണം
1300579
Tuesday, June 6, 2023 10:41 PM IST
പുളിങ്കുന്ന്: പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഒന്നുമുതൽ പത്തുവരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണ വിതരണവും എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി.
പഞ്ചായത്തിലെ അഞ്ചു സർക്കാർ സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും പ്രഭാതഭക്ഷണം കൊടുക്കുന്നതിനുവേണ്ടി 2021- 24 സാമ്പത്തിക വർഷത്തിൽ ഇപ്പോൾ നീക്കിവച്ചിരിക്കുന്ന തുക അപര്യാപ്തമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തോടു കൂടി ഈ അധ്യയന വർഷത്തേക്ക് മുഴുവൻ തുക കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് പത്മജ അഭിലാഷ് പറഞ്ഞു. പുളിങ്കുന്ന് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കാനാച്ചേരി അധ്യക്ഷത വഹിച്ചു. എഡിസൺ വർഗീസ്, മാത്തുക്കുട്ടി തറയിൽ, ടോം നടുവിലേടം, ഉണ്ണി പുത്തൻപറമ്പ്, സുനിൽകുമാർ ഇരുപ്പക്കാട്, ആംബ്രോസ് മലയിൽ എന്നിവർ പ്രസംഗിച്ചു.