നി​ദ​യു​ടെ മ​ര​ണം: അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞി​ട്ടും മ​ര​ണ​കാ​ര​ണ​മ​റി​യാ​തെ കു​ടും​ബം
Tuesday, June 6, 2023 10:43 PM IST
അ​മ്പ​ല​പ്പു​ഴ: അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞി​ട്ടും നി​ദ ഫാ​ത്തി​മ​യു​ടെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. വേദനകൾ പങ്കുവച്ച് പി​താ​വ് ഷി​ഹാ​ബു​ദ്ദീ​ൻ. ദേ​ശീ​യ സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് നാ​ഗ്പു​രിലെ​ത്തി​യ നി​ദ 2022 ഡി​സം​ബ​ർ 22നാ​ണ് മ​രി​ച്ച​ത്. നി​ദ​യു​ടെ മ​ര​ണ​കാ​ര​ണ​മ​റി​യു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കാ​ത്തി​രി​പ്പു നീ​ളു​കയാ​ണ്. നീ​ർ​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യു​പി സ്കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു നി​ദാ. നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സ​ബ് ജൂ​ണി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​ത്. മ​ത്സ​ര​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച് താ​മ​സ​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യ നി​ദ​യ്ക്ക് രാ​ത്രി​യി​ൽ ക​ടു​ത്ത ഛർ​ദി​യു​ണ്ടാ​കു​ക​യും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് മ​ര​ണ​കാ​ര​ണ​മ​റി​യാ​ൻ വൈ​കു​ന്ന​ത് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​കു​ടും​ബ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് വീ​ട്ടി​ലെ​ത്തി സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ കൈ​മാ​റി​യി​രു​ന്നു.