ആലപ്പുഴ: ജോസ് ആലൂക്കാസ് ജൂവലറിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന് എയർ കണ്ടീഷണറുകൾ വനിത-ശിശു ആശുപത്രിക്ക് നൽകി. രണ്ട് എയർ കണ്ടീഷണറുകളാണ് നൽകിയത്.
എച്ച്. സലാം എംഎൽഎ ഇവ ഏറ്റുവാങ്ങി ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തി സുമോജിന് കൈമാറി.
ജോസ് ആലൂക്കാസ് ആലപ്പുഴ മാനേജർ ജയറാം, രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് കോയ, ഭാരവാഹികളായ ജേക്കബ് ജോൺ, കെ.ആർ. സുഗുണാനന്ദൻ, ഡോ. ടി. ആർ. അനിൽകുമാർ, ടി.എം. കൃര്യൻ, ജോപ്പൻ ജോയി വാരിക്കോട്, ജയകൃഷ്ണൻ, ബീനാ റസാക്ക് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു.