മാ​തൃ-​പി​തൃ​വേ​ദി കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Saturday, September 23, 2023 11:30 PM IST
മ​ങ്കൊ​മ്പ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പി​തൃ​വേ​ദി റൂ​ബി ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി പു​ളി​ങ്കു​ന്ന് ഫൊ​റോ​ന മാ​തൃ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​റാ​ലി​യും ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് മാ​തൃ​ക​യാ​ക​ണ​മെ​ന്നും അ​വ​രെ സ​ഹ​ന​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും മാ​ർ​ഗം പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​തൃ വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ൻ​റ് കെ.​എം.​ജോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഫാ. അ​ഗ​സ്റ്റി​ൻ പൊ​ങ്ങ​നാം ത​ട​ത്തി​ൽ, ഫാ. ജോ​ർ​ജ് അ​വ​ന്നൂ​ർ, സി​സ്റ്റ​ർ ജി​ഷ ജ​യിം​സ്, അ​തി​രൂ​പ​ത പ്ര​സി​ഡന്‍റ് ജി​നോ​ദ് എഏ്ര​ഹാം, മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ്, മ​റി​യാ​മ്മ റെ​ന്നി​ച്ച​ൻ, ബി​ന്ദു തോ​മ​സ്, മൈ​ക്കി​ൾ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.