നെ​ല്ലുസം​ഭ​ര​ണം അ​നി​ശ്ചി​ത​ത്വത്തി​ൽ
Sunday, September 24, 2023 10:35 PM IST
അമ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലു​ള്ള പ​ര​പ്പി​ൽ പാ​ട​ശേ​ഖ​ര​ത്തെ 30 ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്യു​ന്ന 19 ക​ർ​ഷ​ക​രു​ടെ നെ​ല്ലുസം​ഭ​ര​ണം അ​നി​ശ്ചി​ത​ത്വത്തി​ൽ. അ​ടി​യ​ന്ത​ര​മാ​യി നെ​ല്ലുസം​ഭ​രി​ക്ക​ണമെന്ന് നെ​ൽക​ർ​ഷ​ക സം​ര​ക്ഷ​ണസ​മി​തി ആവ ശ്യപ്പെട്ടു. സ​പ്ലൈ​കോ​യു​ടെ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് 19 പേ​ർ​ക്കും പിആ​ർഎ​സ് ന​മ്പ​ർ ല​ഭി​ച്ചി​ട്ടും ര​ണ്ടാം കൃ​ഷി​യു​ടെ കൊ​യ്ത്തു ക​ഴി​ഞ്ഞ് എട്ടു ദി​വ​സ​മാ​യി​ട്ടും സ​പ്ലൈ​കോ നെ​ല്ലുസം​ഭ​ര​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ അ​നാ​സ്ഥ​യും മൂ​ലം ആ​ശ​ങ്ക​യി​ലും ദു​രി​ത​ത്തി​ലുമാ​യ ക​ർ​ഷ​ക​ർ, കി​ട്ടി​യ വി​ല​യ്ക്ക് നെ​ല്ല് വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പറയുന്നു.

പു​ഞ്ചകൃ​ഷി​യു​ടെ നെ​ല്ലുസം​ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്ന അ​ലം​ഭാ​വം ര​ണ്ടാം കൃ​ഷി​യു​ടെ നെ​ല്ല് സം​ഭ​ര​ണ​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കർ​ഷ​ക​ർ. പു​ഞ്ചകൃ​ഷി​ക്ക് ന​ൽ​കി​യ നെ​ൽ​വി​ല​യാ​യ 28.32 രൂ​പ​യും കേ​ന്ദ്രസ​ർ​ക്കാ​ർ വ​ർ​ധിപ്പി​ച്ച താ​ങ്ങു​വി​ല​യാ​യ ഒ​രു രൂ​പ 43 പൈ​സ​യും സം​സ്ഥാ​ന സർക്കാ ർ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി വ​ർ​ധിപ്പി​ച്ച ഒ​രു രൂ​പ 72 പൈ​സ​യും ചേ​ർ​ത്ത് 31 രൂ​പ 47 പൈ​സ ന​ൽ​കി നെ​ല്ലുസം​ഭ​രി​ക്ക​ണമെന്നാ​ണ് ക​ർ​ഷ​ക​രും ക​ർ​ഷ​ക സം​ര​ക്ഷ​ണസ​മി​തി​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ നെ​ല്ലും സം​ഭ​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ർ​ധിപ്പി​ച്ച നെ​ല്ലു​വി​ലയാ​യ 31 രൂ​പ 47 പൈ​സ നി​ര​ക്കി​ൽ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​ക്ക​ണ​മെ​ന്നും ര​ണ്ടാം കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രി​ക്കു​ന്ന പാ​ളി​ച്ച തി​രു​ത്തി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും ആ​ശ​ങ്ക​യി​ൽ ആ​യി​രി​ക്കു​ന്ന ക​ർ​ഷ​ക​രെ വി​ശ്വാ​സ​ത്തി​ൽ എ​ടു​ക്ക​ണ​മെ​ന്നും നെ​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ദു​രി​തം നേ​രി​ൽ ക​ണ്ട് മ​ന​സി ലാ​ക്കു​ന്ന​തി​നും നെ​ൽക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​ജെ. ലാ​ലി, ജ​യിം​സ് ക​ല്ലു​പാ​ത്ര, കോ​-ഓർഡി​നേ​റ്റ​ർ ജോ​സ് കാ​വ​നാ​ട്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. തീ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ലാ​ലി​ച്ച​ൻ പ​ള്ളി​വാ​തു​ക്ക​ൽ, പി. ​വേ​ലാ​യു​ധ​ൻ നാ​യ​ർ, ഷാ​ജി മ​ഠ​ത്തി​ൽ, അ​നി​ൽ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി​ച്ച​ൻ പു​ളി​ങ്കു​ന്ന് എ​ന്നി​വ​ർ പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.