മ​ക​ളും ശി​ഷ്യ​യും ഫ​സ്റ്റ​ടി​ച്ചു മ​ന​സ് നി​റ​ഞ്ഞ് ഗു​രു
Thursday, November 30, 2023 1:00 AM IST
ചേ​ർ​ത്ത​ല: ക​ലോ​ത്സ​വ​ത്തി​ല്‍ മ​ക​ള്‍​ക്കും ശി​ഷ്യ​യ്ക്കും ഒ​ന്നാം​സ്ഥാ​നം. ഭ​ര​ണി​ക്കാ​വ് അ​ജ​യ്കു​മാ​റി​നാ​ണ് ഈ ​അ​പൂ​ര്‍​വ സൗ​ഭാ​ഗ്യം. ഹ​യ​ർ സെ​ക്ക​ൻഡറി ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ മ​ക​ള്‍ മാ​വേ​ലി​ക്ക​ര ഗ​വ.​ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ എ​സ്. ല​ക്ഷ്മി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ ചെ​ന്നി​ത്ത​ല മ​ഹാ​ത്മ ഗേ​ള്‍​സ് ഹൈ​സ്കൂ​ളി​ലെ ശി​ഷ്യ ശ്രീ​ര​ഞ്ജി​നി ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ​സം​ഗീ​തം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. മ​ക​ള്‍ ല​ക്ഷ്മി ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​സ്ഥാ​ന​മ​ത്സ​ര​ത്തി​ലെ വ​യ​ലി​ന്‍ മ​ത്സ​ര​ത്തി​ല്‍ ജേ​താ​വാ​ണ്. അ​റി​യ​പ്പെ​ടു​ന്ന ശാ​സ്ത്രീ​യ സം​ഗീ​ത​ജ്ഞ​ൻ ഭ​ര​ണി​ക്കാ​വ് അ​ജ​യ്കു​മാ​ര്‍ മാ​വേ​ലി​ക്ക​ര തൃ​മൂ​ര്‍​ത്തി എ​ന്ന​പേ​രി​ല്‍ സം​ഗീ​ത അ​ക്കാ​ഡ​മി​യും ന​ട​ത്തു​ന്നു​ണ്ട്.