‘കര്‍ഷക സംരക്ഷണത്തില്‍ സര്‍ക്കാര്‍ പരാജയം’
1436592
Tuesday, July 16, 2024 11:31 PM IST
ആലപ്പുഴ: കാലവര്ഷക്കെടുതികളിലടക്കം കര്‍ഷകരെ സഹായിക്കുന്നതില്‍ ഒരുപറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുത്തുന്ന കെടുകാര്യസ്ഥത മൂലം കാര്‍ഷിക മേഖല തകര്ന്നടിയുന്നതായി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്‍. 2018ലെ പ്രളയശേഷം സംസ്ഥാനത്തുണ്ടായ കാര്‍ഷിക നഷ്ടങ്ങള്‍ക്ക് നാളിതുവരെ വേണ്ടപരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വ്യത്യസ്ത മേഖലകളിലെ സബ്സിഡികള്‍, മടവീഴ്ച മൂലം ബണ്ടുകള്‍ തകര്‍ന്ന നെല്പാടങ്ങള് സംരക്ഷിച്ചതിന്റെ തുകകള്‍ അടക്കം നഷ്ടപരിഹാരങ്ങളൊന്നും നല്‍കുന്നില്ലെന്നും തന്മൂലം തുടര്‍കൃഷി വേണമോ വേണ്ടയോ എന്നുള്ള തര്‍ക്കങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ രൂപം കൊണ്ടതായും അദ്ദേഹം പറഞ്ഞു.
മഴയും വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ കണ്ട്രോള് റൂമുകള്‍ തുറന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് കൊണ്ടുമാത്രം അവരുടെ പ്രശ്നങ്ങള്‍ ഇതോടെ പരിഹരിച്ചു എന്ന തെറ്റായ ധാരണ സര്‍ക്കാര്‍ ഉപേക്ഷിക്കണം. നഷ്ടപ്പെട്ട കാര്‍ഷിക മേഖലയെ പുനര്‍ജീവിപ്പിക്കുന്ന അടക്കം തുടര്വിഷയങ്ങള്ക്ക് പരിഹാരം കാണാന്‍ തയാറാകണം. ഇത് ചൂണ്ടിക്കാട്ടേണ്ട ഉദ്യോഗസ്ഥൻ ഇസര്ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നതെന്നും മാത്യു ചെറുപറമ്പന്‍ ആരോപിച്ചു.