തീരദേശ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു
1438568
Tuesday, July 23, 2024 11:41 PM IST
ആലപ്പുഴ: തീരദേശ വാസികളുടെ യാത്രാ പ്രശ്നത്തിനു പരിഹാരമായി തീരദേശ റോഡ് വഴി കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ആലപ്പുഴ -എറണാകുളം തീരദേശ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇന്നലെ മുതല്‍ ആരംഭിച്ചു. പി.പി. ചിത്തരഞ്ചന്‍ എംഎല്‍എ തുമ്പോളിയില്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
തുമ്പോളിയില്നിന്നു വെള്ളിയാഴ്ച രാവിലെ 7.20നാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആലപ്പുഴയില്‍നിന്ന് എറണാകുളത്തേക്കു രാവിലെ 6.30നും 7.20നും ആണ് സര്‍വീസ്. എറണാകുളത്തുനിന്നു വൈകുന്നേരം 4.20നും 5.30നും ആലപ്പുഴക്ക് സര്‍വീസുണ്ടാകും. മന്ത്രി കെ. ബി. ഗണേശ് കുമാറിന് പി.പി. ചിത്തരഞ്ജന് എംഎല്‍എ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ ദേശീയപാത നിര്‍മാണം മൂലം ഉണ്ടാകുന്ന ഗതാഗത പ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരമാണ് ഈ സര്‍വീസ്.