ചേര്‍ത്തല: വയലാർ സർവീസ് സഹകരണബാങ്ക് നമ്പർ 1428 ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വന്‍ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഡ്വ.വി.എന്‍. അജയന്, അഡ്വ. എന്‍.പി. വിമൽ, ആർച്ചാ ലൈജു, പി. വിനോദ് (രാജൻ), പി.ഡി. ഷിബു, ഇ.ടി. സിംസൺ ഇടപ്പറമ്പിൽ, ആശാ എസ്. സ്രാമ്പിക്കൽ, സുജിതാ ബേബിച്ചൻ, ടി.എന്‍. സീജൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസര്‍ എസ്. റാണിയുടെ അധ്യക്ഷതയിൽ ഭരണസമിതിയുടെ യോഗം ചേർന്ന് പ്രസിഡന്റായി അഡ്വ. വി.എന്‍. അജയന്, വൈസ് പ്രസിഡന്റായി അഡ്വ.എന്‍.പി. വിമൽ എന്നിവരെ തെരഞ്ഞെടുത്തു.