മങ്കൊമ്പ്: കാവാലം സെന്റ് തെരേസാസ് പള്ളിയുടെ ഇടവക പ്രഖ്യാപനത്തിന്റെ ഒരു വർഷം നീണ്ടുനിന്ന ശതോത്തര സുവർണ ജൂബിലിയാഘോഷങ്ങൾക്ക് ഇന്നു സമാപനം. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾക്കു തുടക്കമാകും. തുടർന്നു നാലിന് നടക്കുന്ന പൊതുസമ്മേളനം ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
പുളിങ്കുന്ന് ഫൊറോനാ വികാരി റവ.ഡോ. ടോം പുത്തൻകളം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ. തോമസ് എംഎൽഎ, ഡോ.കെ.സി. ജോസഫ്, കപ്പൂച്ചിൻ സഭ സെന്റ് ജോസഫ് പ്രൊവിൻസ് കൗൺസിലർ ഫാ. തോമസ് കാഞ്ഞിരക്കോണം, എസ്എച്ച് സെന്റ് മാത്യുസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അമല ജോസ്, എഫ്സിസി ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ലിസ് മേരി, കാവാലം പഞ്ചായത്ത് പ്രസിഡന്റ് ജോഷിമോൻ ജോസഫ്, കാവാലം സെന്റ് ജോർജ് ക്നാനായ പള്ളി വികാരി ഫാ. ജിനു കുരുവിള കിഴക്കേമുട്ടത്തിൽ, മുൻ വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി, ഇടവകാംഗമായ വൈദികൻ റവ.ഡോ. ജോസ് നിലവുന്തറ, വികാരി ഫാ. ജോസഫ് പുതുവീട്ടിൽ, സെക്രട്ടറി ജോസഫ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.