ചേർത്തല: കടുത്ത പനി ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ചേർത്തല നഗരസഭ 19ാം വാർഡിൽ കളരിവെളി കോന്നനേഴത്ത് വെളിയിൽ രാംദാസിന്റെ യും (സുനു) ശ്രീദേവിയുടെയും മകൾ അനഘ (20) ആണ് മരിച്ചത്. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. സംസ്കാരം നടത്തി. സഹോദരൻ: അക്ഷയ് രാജ്.