കോ​ട​തി​യി​ലെ ഓ​ണാ​ഘോ​ഷം അഭിഭാഷകർ ത​മ്മി​ൽ ത​ല്ലി​ലാക്കി
Friday, September 13, 2024 11:50 PM IST
മാ​വേ​ലി​ക്ക​ര: കോ​ട​തി​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ വ​ക്കീ​ല​ന്മാ​ര്‍ ത്മി​ല്‍ത​ല്ലി. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി മാ​റ്റിവ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 നാ​യി​രുന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കും.

തി​രു​വാ​തി​ര​യ്ക്കാ​യി ര​ണ്ട് സീ​നി​യ​ര്‍ വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് ടീ​മു​ക​ള്‍ സ​ജ്ജ​മാ​യി​രു​ന്നു. ര​ണ്ടു ടീ​മു​ള്‍​ക്കും പ​രി​പാ​ടി ആ​ദ്യം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന വാ​ശി​യു​ണ്ടാ​യ​തി​നെതു​ട​ര്‍​ന്ന് 2.30ന് ​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന തി​രു​വാ​തി​ര 12.30 അ​വ​ത​രി​പ്പി​ക്കാ​നാ​യി ഒ​രു ടീം ​രം​ഗ​ത്തെ​ത്തി. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഇ​വ​ര്‍​ക്ക് മൈ​ക്ക് അ​നു​വ​ദി​ച്ച് കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഒ​രു സീ​നി​യ​ര്‍ വ​നി​ത അ​ഭി​ഭാ​ഷ​ക​യു​ടെ ജൂ​നി​യ​ര്‍ ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ്‌​പെ​ട്ട് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ സ്ഥ​ല​ത്തെ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞു.


ജ​ഡ്ജി​മാ​ര്‍ ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍ ഇ​രി​ക്കു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ജൂ​ണിയ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍റെ പ്ര​ക​ട​നം. ഇ​തി​നെത്തുട​ര്‍​ന്ന് വാ​ക്കുത​ര്‍​ക്ക​വും അ​ടി​പി​ടി​യും ഉ​ണ്ടാ​യി. അ​തി​നു​ശേ​ഷം തെ​ക്കേ​ക്ക​ര​യി​ലെ സി​പി​എം ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ ര​ണ്ട് ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ കോ​ട​തി പ​രി​സ​ര​ത്ത് അ​ടി​പി​ടി​യും ഉ​ണ്ടാ​യി.

സം​ഘ​ര്‍​ഷം കോ​ട​തി അ​ങ്ക​ണ​ത്തി​ല്‍നി​ന്നു റോ​ഡ് വ​രെ നീ​ണ്ടു. സം​ഭ​വ​ത്തി​ല്‍ മൂ​ന്നോ​ളം പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​വ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്നു.

തെ​ക്കേ​ക്ക​ര സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ് സം​ഭ​വ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പോ​ലീ​സ് സം​ഭ​വസ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.