ആലപ്പുഴ: രോഗിയുടെ സുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്ന സന്ദേശം നൽകി വനിതാ ശിശു ആശുപത്രി രോഗീ സുരക്ഷാ ദിന ആചരണം സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നടത്തിയ പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്തി ഉദ്ഘാടനം നിർവഹിച്ചു. രോഗി സുരക്ഷയുമായി ബന്ധപ്പെട്ട പൊതുജനാവബോധം വളർത്തുക, രോഗി പരിചരണത്തിലെ പിശകുകൾ പരിഹരിക്കുന്നതിനും കുറയ്ക്കുന്നതിനും മാർഗങ്ങൾ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുക, രോഗിയുടെ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ ദിനത്തിൽ ആശുപത്രി ജീവനക്കാർ ഒന്നടങ്കം രോഗി സുരക്ഷാ പ്രതിജ്ഞ എടുത്തു. ജില്ലാ ലബോററ്ററി ഓഫീസർ ഇൻ ചാർജ് എ. ജയ, നഴ്സിംഗ് സൂപ്രണ്ട് കെ.പി. ബീന, ജയകൃഷ്ണൻ. എസ്, രമ്യ തുടങ്ങിയവർ പ്രസംഗിച്ചു.