ആലപ്പുഴ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു നേരേ ശിവസേന ഷിൻഡേ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് നടത്തിയ കൊലവിളി പ്രസ്താവനയിൽ പ്രതിഷേധിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഡിസിസി ഭാരവാഹികളായ ജി. സഞ്ജീവ് ഭട്ട്, തോമസ് ജോസഫ്, അഡ്വ. പി.ജെ. മാത്യു, സജി ജോസഫ്, സുനിൽ ജോർജ്, വി.കെ. ബൈജു, ടി.വി. രാജൻ, അഡ്വ. ജി. മനോജ് കുമാർ, മോളി ജേക്കബ്, ബ്ലോക്ക് പ്രസിഡന്റ് സി.വി. മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.