ശുചിത്വ ആലപ്പുഴയ്ക്കായി മനുഷ്യച്ചങ്ങല
1458746
Friday, October 4, 2024 2:58 AM IST
ആലപ്പുഴ: സ്വച്ഛത ഹി സേവ 2024 കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ ശുചിത്വ ബോധവത്കരണ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര, സെന്റ് ജോസഫ് കോളജ്, എന്‍എസ്എസ് കോളജ് ചേര്‍ത്തല, നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റ്, യുഐടി ആലപ്പുഴ, എസ്എസ് ചേഞ്ച് മെയ്ക്കേഴ്സ് ഫൗണ്ടേഷന് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വിവിധ എന്‍എസ്എസ് യൂണിറ്റുകളെ സംഘടിപ്പിച്ചുള്ള പരിപാടി പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗാന്ധിജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചനയോടു കൂടി ആരംഭിച്ച പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ വിവേക് ശശിധരന്, പ്രേംജിത്ത് ലാല്‍, നുബിന്‍ ബാബു, സിസ്റ്റര്‍ ബിന്‍സി, നീതു, ലത, ഹെലന്‍സി, ശിവമോഹന്‍ എസ്, ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.