ഉളവയ്പ് കാർണിവൽ ഭാരവാഹികൾ
1461079
Tuesday, October 15, 2024 12:20 AM IST
പൂച്ചാക്കൽ: ഉളവയ്പ് കായൽ കാർണിവൽ നടത്തിപ്പിന്റെ സംഘാടകരെ തെരഞ്ഞെടുത്തു. നടൻ സന്ദീപ് മോഹനനെ ക്യുറേറ്ററായി തെരഞ്ഞെടുത്തു. പത്തുവർഷം മുൻപ് ഉളവയ്പ് ഗ്രാമീണർ പുതുവർഷം ആഘോഷിക്കാൻ പ്രാദേശികമായി സംഘടിപ്പിച്ച കായൽ കാർണിവൽ ഇന്ന് കൊച്ചിൻ കാർണിവൽ കഴിഞ്ഞാൽ വലിയ പപ്പാഞ്ഞി നിർമിക്കുന്ന മറ്റാരു ആഘോഷമായി മാറിക്കഴിഞ്ഞു. കാർണിവൽ ദിവസം ഗ്രാമത്തിലെ അമ്മമാർ കപ്പയും കക്കയും പാകം ചെയ്ത് സന്ദർശകർക്ക് നൽകുന്ന പതിവും കാർണിവലിലുണ്ട്.
നാഷണൽ ജിയോഗ്രഫി ചാനൽ ലോകത്ത് ഏറ്റവും മികച്ച സൂര്യാസ്തമയം ദൃശ്യമാകുന്ന തീരമായി അടയാളപ്പെടുത്തിയ ഇടമാണ് ഉളവയ്പ്. രണ്ടു ദിവസം നീളുന്ന ആഘോഷങ്ങൾക്ക് കായൽ കാർണിവൽ പത്ത്-എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബർ 30, 31 തിയതികളിലായി ഉളവയ്പ് കായൽ തീരത്ത് കാർണിവൽ നടക്കും. സണ്ണി മാധവൻ (ചെയർമാൻ), നയന ബിജു (വൈസ് ചെയർമാൻ), സഫിൻ പി. രാജ് (ജനറൽ കൺവീനർ) രജിമോൻ ടി.കെ (ജോ. കൺവീനർ), സന്ദീപ് രാജ് (ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു.