തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സിപിഎമ്മിന്റെ ഏജൻസിയാക്കി മാറ്റാൻ ശ്രമിക്കുന്നു: അറിവഴകൻ
1576356
Thursday, July 17, 2025 12:03 AM IST
കായംകുളം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സിപിഎമ്മിന്റെ ഏജന്‍സിയാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും താളം തെറ്റിച്ചിരിക്കുകയാണെന്ന് എഐസിസി സെക്രട്ടറി ഡോ. വി.കെ. അറിവഴകന് പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കെപിസിസി മിഷന് 2025ന്റെ ഭാഗമായി കോണ്‍ഗ്രസ് കായംകുളം നിയോജകമണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാര്‍, കെപിസിസി സെക്രട്ടറിമാരായ കറ്റാനം ഷാജി, എന്‍. രവി, എ. ത്രിവിക്രമന്‍തമ്പി, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ഡിസിസി ഭാരവാഹികളായ എ.ജെ. ഷാജഹാന്, വേലഞ്ചിറ സുകുമാരന്‍, എ.പി. ഷാജഹാന്, രാജന് ചെങ്കിളി, അലക്സ് മാത്യു, അവിനാഷ് ഗംഗന്, കെ. പുഷ്പദാസ്, ശ്രീജിത്ത് പത്തിയൂര്‍, എസ്. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.