മതാധ്യാപക കൺവൻഷൻ
1575744
Monday, July 14, 2025 11:53 PM IST
ചേർത്തല: എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചേർത്തല, പള്ളിപ്പുറം, വൈക്കം ഫൊറോനകളുടെ സഹകരണത്തോടെ നെെപുണ്യ കോളജിൽ മതാധ്യാപക കൺവൻഷൻ നടത്തി. വികാരി ജനറാൾ റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു.
മുട്ടം ഫൊറോന വികാരി ഫാ. ജോഷി വേഴപറമ്പിൽ അധ്യക്ഷത വഹിച്ചു. വൈക്കം ഫൊറോന ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ, നൈപുണ്യ കോളജ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, അതിരൂപത ഡയറക്ടർ ഫാ. പോൾ മോറലി, ചേർത്തല ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തെക്കിനേടത്ത് പള്ളിപ്പുറം ഫൊറോന ഡയറക്ടർ ഫാ. ജേക്കബ് കൊഴുവള്ളി, സിസ്റ്റർ അനി ജോർജ്, സജി വർഗീസ്, ജിജി മാത്യു, സജിത്ത് തോമസ് എന്നിവർ പ്രസംഗിച്ചു. റവ.ഡോ. മാർട്ടിൻ ശങ്കുരിക്കൽ, ഫാ. ആന്റണി നടുവത്തുശേരി, ബ്രദർ ആൻസൺ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനം മാർ തോമസ് ചക്യാത്ത് ഉദ്ഘാടനം ചെയ്തു.