എൻ.വി. പ്രഭൂ സ്മാരക അവാർഡ് വിതരണം
1575323
Sunday, July 13, 2025 6:56 AM IST
ആലപ്പുഴ: എൻ.വി. പ്രഭു സ്മാരക പത്രപ്രവർത്തക അവാർഡ് കെ.സി. വേണുഗോപാൽ എം.പി. ഏഴാച്ചേരി രാമചന്ദ്രന് നൽകി നിർവഹിച്ചു. മെഡിക്കൽ അവാർഡ് തൃശൂർ സ്വദേശി ഡോ. അരവിന്ദന് ടിഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ നൽകി. ആലപ്പുഴ വൈഎംസിഎ ഹാളിൽ അവാർഡ് സമർപ്പണ സമ്മേളനവും കെ.സി. വേണുഗോപാൽ നിർവഹിച്ചു.
പത്ര പ്രവർത്തകൻ പി.എ. അലക്സാണ്ടർ രചിച്ച എൻ.വി. പ്രഭുവിന്റെ ജീവചരിത്ര പുസ്തകമായ "പ്രഭുത്വം ഒഴിയാത്തസിംഹാസനം" സിനിമാ സംവിധായകൻ ആലപ്പി അഷറഫ് പ്രകാശനം ചെയ്തു. എസ്ജെയുകെ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ. പറത്തറ ഏറ്റുവാങ്ങി. പി.ജയനാഥ് അധ്യക്ഷത വഹിച്ചു. എച്ച്. സലാം എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, എ.എ. ഷുക്കൂർ എക്സ് എംഎൽഎ, പ്രഫ. നെടുമുടി ഹരികുമാർ , നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. സതീദേവി, എം.ആർ. പ്രേം, പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറ, സെക്രട്ടറി പി.ആർ. രജീഷ് കുമാർ, കളർ കോട് ഹരികുമാർ , വി. രാമചന്ദ്രപ്രഭു, വി. ഗിരീശ് പ്രഭു, ആർ. അജയകുമാർ, കെ. ജയപ്രകാശ്, എ. ഷൗക്കത്ത്, രാജൻ പ്രഭു എന്നിവർ പ്രസംഗിച്ചു. സീനിയർ ജേർണലിസ്റ്റ്സ്, യൂണിയൻ കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയും,എൻ.വി.
പ്രഭു മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. പത്രപ്രവർത്തക അവാർഡ് 25,000 രൂപയും മൊമെന്റോയും പ്രശസ്തിപത്രവുമാണ്. 5,000 രൂപയും പ്രശസ്തി പത്രവുമാണ് മെഡിക്കൽ അവാർഡ്.