വചനങ്ങളുടെ പരിഭാഷ സാമൂഹ്യ പരിഷ്കരണത്തിന് അനിവാര്യം: ഡോ. സഖറിയാസ് മാര്‍ അപ്രേം
1575319
Sunday, July 13, 2025 6:56 AM IST
മാവേലിക്കര: വചനങ്ങളുടെ പരിഭാഷ സാമൂഹ്യ പരിഷ്കരണത്തിന് അനിവാര്യമാണെന്ന് സെനറ്റ് ഓഫ് സെറാംപുര്‍ പ്രസിഡന്റ് ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാത്തോലീത്ത. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി 69-ാമത് വാര്‍ഷിക സമ്മേളനവും സ്തോത്രശുശ്രൂഷയും സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓക്സിലിയറി പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഓക്സിലിയറി വൈസ് പ്രസിഡന്റ് റവ. വി.എസ്. ഫ്രാന്‍സിസ്, റവ.ഡോ. തോമസ് ഏബ്രഹാം, ഡോ. സാമുവല്‍ മെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോര് തിമോഥിയോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, റവ. ടി.ജെ. സാമുവല്‍, വൈ. റെജി, ഡോ. ജോണ്‍ കെ. മാത്യു, ലഫ്റ്റനന്റ് കേണല്‍ എന്‍.ഡി. ജോഷ്വ, റവ. ജേക്കബ് ആന്റണി കൂടത്തിങ്കല്‍, ഡോ. സാബു ടി. തോമസ്, റവ.ഡോ. സി.ഐ. ഡേവിഡ് ജോയ്, ജോണ്‍ തോമസ്, റവ.ഡോ. ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.