ചങ്ങങ്കരി സെന്റ് ജോസഫ് പള്ളി കുരിശടി വെഞ്ചരിപ്പു കര്‍മം നടത്തി
1575316
Sunday, July 13, 2025 6:56 AM IST
എടത്വ: എടത്വ ഇടവകയുടെ കുരിശുപള്ളിയായ ചങ്ങങ്കരി സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കുരിശടിയുടെ വെഞ്ചരിപ്പു കര്‍മം നടന്നു. ഇന്നലെ വൈകുന്നേരം നാലിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു.
വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍, കുരിശുപള്ളി വികാരി ഫാ. തോമസ് കാരയ്ക്കാട്, ഫാ. ജോണ്‍ വി. തടത്തില്‍, ഫാ. ജോസഫ് ചൂളപറമ്പില്‍, ഫാ. ഫ്രാന്‍സിസ് വടക്കേയറ്റം, ഫാ. പ്രതീഷ് നാല്പതില്ച്ചിറ, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. ജിയോ അവന്നൂര്‍, ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍, ഫാ. ജോര്‍ജ് വെള്ളാനിക്കല്‍, ഫാ. ആന്റണി തേവാരി, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. സനൂപ് മുതുമാക്കുഴിയില് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കൈക്കാരന്മാരായ റോയി ഫിലിപ്പ് കൊച്ചുപുരയ്ക്കല്‍, ജോസുകുട്ടി പടിഞ്ഞാറേവീട്ടില്‍, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് ചേക്കയില്‍, സാബു ആശാംപറമ്പില്‍, മാര്ട്ടിന് കൊച്ചുപറമ്പില്‍, സാബു കണ്ണംകുളം, സാജു വേലിക്കളം എന്നിവര്‍ നേതൃത്വം നല്കി.