ഫാ. ജോര്‍ജ് വലിയവീട്ടില്‍ കാരുണ്യത്തിന്റെ മുഖം: ജോബ് മൈക്കിള്‍ എംഎൽഎ
1574936
Saturday, July 12, 2025 12:10 AM IST
ചങ്ങനാശേരി: പൗരോഹിത്യ ശുശ്രൂഷയില്‍ പൊതുസമൂഹത്തില്‍ നന്മകള് വിതറിയ കാരുണ്യത്തിന്റെ മുഖമായിരുന്നു ഫാ. ജോര്‍ജ് വലിയവീട്ടിലെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ. പാവപ്പെട്ടവരെയും രോഗികളെയും അഗതികളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് സമൂഹത്തില്‍ പൗരോഹിത്യത്തിന്റെ മഹനീയ മാതൃക കാട്ടിയ ഫാ. ജോര്‍ജ് വലിയവീട്ടില്‍ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ജോര്‍ജ് വലിയവീട്ടില്‍ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ മനുഷ്യമിത്ര പുരസ്കാരം രണ്ടാം കായല്‍ രാജാവ് ജോസ് ജോണ്‍ വെങ്ങാന്തറയ്ക്ക് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി സെന്റ് വിന്‍സന്റ് പുവര്‍ ഹോമില്‍ നടത്തിയ ചടങ്ങില്‍ അനുസ്മരണ സമിതി പ്രസിഡന്റ് അലക്സ് മാത്യൂ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, കുട്ടനാട് എസ്എന്‍ഡിപി യൂണിയന് കണ്‍വീനര്‍ സന്തോഷ് ശാന്തികള്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര, അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമനിക് നടുവിലേഴം, സെക്രട്ടറിമാരായ സൈബി അക്കര, കെ.എസ്. ആന്റണി കരിമറ്റം, അനില്‍ തൈവീടന്, ചങ്ങനാശേരി എക്യൂമെനിക്കല്‍ മുവ്മെന്റ് പ്രസിഡന്റ് ജെസ്റ്റിന് ബ്രൂസ്, വര്‍ഗീസ് ആന്റണി, ഔസേപ്പച്ചന് ചെറുകാട്, ബിജു വലിയവീടന്‍, അമ്പിളി ജോസ്, സാബു കോയിപ്പള്ളി, ലിസി ജോസ് പൗവ്വക്കര,റോസിലിന് കുരുവിള, സിസി അമ്പാട്ട്, കെ.ജെ. ജയിംസ് കൊച്ചുകുന്നേല്‍, മത്തായിച്ചന് കാഞ്ഞിക്കല്‍, ജോഷി കൊല്ലാപുരം, ബിജു പാണ്ടിശേരി, സിസ്റ്റര്‍ ആന്‍സ് തോമസ് എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.