കൃപാസനം തീര്‍ഥാടനകേന്ദ്രത്തിന്റെ മുന്‍വശം മേല്‍പ്പാലവും ബസ്ബേയും നിര്‍മിക്കണമെന്ന്
1574925
Saturday, July 12, 2025 12:10 AM IST
ചേര്‍ത്തല: പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ദിവസേന എത്തുന്ന കലവൂര്‍ കൃപാസനം തീര്‍ഥാടന കേന്ദ്രത്തിന്റെ മുന്‍വശം ബസ്ബേയും ഫുട് ഓവര്‍ബ്രിഡ്ജും നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ചു ഹൈബി ഈഡന് എംപി, കെ.ജെ. മാക്സി എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ കൃപാസനം ജനറല്‍ മാനേജര്‍ സണ്ണി പരുത്തിയില്‍, പിആര്‍ഒ അഡ്വ.എഡ്വേര്‍ഡ് തുറവൂര്‍, കെആര്‍എല്‍സിസി എക്സിക്യൂട്ടീവംഗം പി.ആര്. കുഞ്ഞച്ചന്, അഡ്വ. റോണി മായിത്തറ തുടങ്ങിയവര്‍ ചേര്‍ന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്കി.
കൃപാസനത്തില്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് സുതാര്യമായി യാത്രചെയ്യുന്നതിനും കൃപാസനം പ്രത്യക്ഷീകരണ മാതാ സന്നിധിയില്‍ വരുന്നതിനും കൃപാസനം ഹെറിറ്റേജ് സ്റ്റഡി സെന്റര്‍ സന്ദര്‍ശിക്കുന്നതിനും ബസ്ബേയും ഡിപിആറില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഫുട് ഓവര്‍ബ്രിഡ്ജും ദീര്‍ഘകാലമായി നിലകൊള്ളുന്ന ബസ് സ്റ്റോപ്പും ദേശീയപാതയുടെ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് സ്ഥാപിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.