അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
1574920
Saturday, July 12, 2025 12:10 AM IST
ചേര്‍ത്തല: കഞ്ചാവു വില്‍പ്പന നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് കളത്തിവീട് വനസ്വര്‍ഗം മുത്തുവിലാസം വീട്ടില്‍ അജിത്കുമാറാണ് (30) പിടിയിലായത്. ചേര്‍ത്തല എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ പി.എം. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഞ്ഞിക്കുഴി, കളത്തിവീട്, വനസ്വര്‍ഗം ഭാഗത്ത് യുവാക്കള്‍ക്കു വ്യാപകമായി കഞ്ചാവു വില്പന നടത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അജിത്കുമാര്‍ ഇതിനുമുമ്പും കഞ്ചാവുകേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാളില്‍നിന്നു കഞ്ചാവു വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.