വയോധികയ്ക്കു നേരേ തെരുവുനായ ആക്രമണം
1574921
Saturday, July 12, 2025 12:10 AM IST
കായംകുളം: കരീലക്കുളങ്ങര ജംഗ്ഷനു പടിഞ്ഞാറുഭാഗത്ത് പാതയോരത്തുകൂടി നടന്നുപോയ വയോധികയ്ക്കു നേരേ തെരുവുനായ ആക്രമണം. കരീലക്കുളങ്ങര മലമേൽഭാഗം സിറിൽഭവനത്തിൽ ദേവകിയമ്മ(85)യെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്.
കടിയേറ്റ് റോഡിൽവീണ വയോധിക നിലവിളിച്ചതിനെത്തുടർന്നാണ് നാട്ടുകാർ ഓടിയെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ മല്ലിക്കാട്ടുകടവ് റോഡിലാണ് സംഭവം. കടിയേറ്റ് റോഡിൽ വീണ ദേവകിയമ്മയെ തെരുവുനായ കടിച്ചുകീറി . കൈക്കും കാലിനും പരിക്കേറ്റ ദേവകിയമ്മയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .