കോടയും ചാരായവും പിടികൂടി
1575325
Sunday, July 13, 2025 6:56 AM IST
ഹരിപ്പാട്: പല്ലന ലക്ഷ്മി തോപ്പിൽ കുട്ടപ്പൻ എന്ന വ്യക്തിയുടെ പുരയിടത്തിൽനിന്ന് 350 ലിറ്റർ ചാരായ നിർമാണത്തിനുള്ള കോടയും 10 ലിറ്റർ ചാരായവും കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസർ വി.അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. അക്ബർ, പ്രിവന്റീവ് ഓഫീസർ അനീഷ് ആന്റണി, സിവിൽ എക്സൈസ് ഓഫീസർമാർ ഹരീഷ്, മഹേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.