വാലടി ജലസംഭരണി നിർമാണത്തിന് അനുമതി
1575314
Sunday, July 13, 2025 6:56 AM IST
മങ്കൊമ്പ്: നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ വാലടി ഓവർഹെഡ് ടാങ്ക് നിർമാണവും വിതരണ പൈപ്പുലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾക്കുള്ള ദർഘാസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
മുട്ടാർ, വെളിയനാട്, നീലംപേരൂർ എന്നീ ഗ്രാമപഞ്ചായത്തു കളിലെ ഓവർഹെഡ് ടാങ്കുകളുടെ നിർമാണവും, വിതരണശൃംഖല സ്ഥാപിക്കലും നിലവിലുള്ള ഉന്നതതല ജലസംഭരണികളുടെ പുനരുദ്ധാരണവും എന്ന പ്രവൃത്തികളുടെ ദർഘാസിന് 59,92, 84,964 രൂപായാണ് മന്ത്രിസഭ അംഗീകരിച്ചത്.