യുവതിക്ക് ഓടയില്‍ വീണു പരിക്കേറ്റു
1575754
Monday, July 14, 2025 11:53 PM IST
എടത്വ: സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിക്ക് ഓടയില്‍ വീണു പരിക്ക്. എടത്വ സ്വദേശി സുബിയാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. എടത്വ പള്ളിക്ക് വടക്ക് വശമുള്ള പാലത്തിനു സമീപത്തായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ സ്ഥലത്ത് ഓടനിര്മിച്ചിട്ടുണ്ടെങ്കിലും മൂടിയിട്ടില്ല. സ്കൂള്‍, ഐടിഐ വിദ്യാര്‍ഥികളും നിരവധി യാത്രക്കാരും കടന്നുപോകുന്ന സ്ഥലമാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. അടിയന്തരമായി ഓടയ്ക്കു മൂടി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.