ദാമോദരൻ കാളാശേരി അനുസ്മരണം നടത്തി
1575471
Sunday, July 13, 2025 11:42 PM IST
തുറവൂര്‍: മുന്‍ മന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ദാമോദരന്‍ കാളാശേരിയുടെ ആറാമത് അനുസ്മരണ സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉത്ഘാടനം ചെയ്തു. പിന്നാക്കം നിൽക്കുന്ന ജനതയുടെ ഉന്നമനത്തിനായി ധീരമായി പോരാടിയ നേതാവായിരുന്നു കാളാശേരിയെന്നും അവരെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന പാര്ട്ടിയാണെന്നുള്ളതിന്റെ തെളിവാണ് മല്ലികാര്‍ജുന ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ ഈസ്റ്റ് മണ്ഡലം കോണ്‍ പ്രസിഡന്റ് പി. വിശ്വംഭരന് പിള്ള അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് സി. ഷാജി മോഹന്‍, കെപിസിസി സെക്രട്ടറിമാരായ ബി. ബൈജു, എസ്.ശരത്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സി.ഡി. ശങ്കര്‍, ആര്. ശശിധരന്, സജി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.