ചേ​ര്‍​ത്ത​ല: പ്ര​വ​ര്‍​ത്ത​ന മി​ക​വി​നു​ള്ള ബ്യൂ​റോ ഓ​ഫ് ഇ​ന്‍​ഡ്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ന്‍റെ ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നിലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ അ​ര്‍​ത്തു​ങ്ക​ല്‍ സെന്‍റ് ഫ്രാ​ന്‍​സിസ് അ​സീ​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു.

സ്‌​കൂ​ളി​ലെ ആ​ര്‍​മി എ​ന്‍​സി​സി വിം​ഗ് കേ​ഡ​റ്റ്‌​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, ജൂ​നി​യ​ര്‍ റെ​ഡ്‌​ക്രോ​സ്, സ്‌​കൗ​ട്ട് ആൻഡ് ഗൈ​ഡ് എ​ന്നീ സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​രു​നൂറോ​ളം കേ​ഡ​റ്റു​ക​ള്‍ വ​ര്‍​ണാ​ഭ​മാ​യ സ​ല്യൂ​ട്ടി​നോ​ടൊ​പ്പം പൊ​ന്നാ​ട​യും പൂ​ക്ക​ളും ന​ല്‍​കി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ജി. മ​ധു, എ​സ്‌​ഐ ഡി.​ സ​ജീ​വ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും നേ​ട്ട​ത്തി​നാ​യി പി​ന്നി​ട്ട വ​ഴി​ക​ളെ​ക്കു​റി​ച്ചും കേ​ഡ​റ്റു​ക​ളോ​ട് സം​വ​ദി​ച്ചു.

കു​ട്ടി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി​യും വ​ര്‍​ണ​ശ​ബ​ള​മാ​ക്കി.

പ്രി​ന്‍​സി​പ്പ​ല്‍ കെ.​ജെ. നി​ക്‌​സ​ണ്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​എ. ജാ​ക്‌​സ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ അ​ലോ​ഷ്യ​സ് ജോ​സ​ഫ്, മെ​രി​റ്റ ആ​ന്‍റണി, സി​നി, കെ.​ഡ​ബ്ല്യു. സെ​ബാ​സ്റ്റ്യ​ന്‍, സി.​ജെ റോ​ഷ​ൻ‍, അ​നി​മോ​ള്‍, കെ.​സി. മേ​രി​ ഗ്രെ​യ്‌​സ്, കെ.​എ. ഇ​ഗ്‌​നേ​ഷ്യ​സ്, എ.​എ​ക്‌​സ്. ജോ​സ​ഫ്, നി​ഷ യേ​ശു​ദാ​സ്, ആ​ന്‍റ​ണി ക്ലി​ന്‍റ്്, ടി.​ജെ. തെ​രേ​സ, എ.​എം. പ്രി​ന്‍​സി, ആ​സ്റ്റ മ​രി​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.