മാലിന്യം തള്ളിയതായി പരാതി
1576059
Tuesday, July 15, 2025 11:31 PM IST
മാന്നാർ: രാത്രിയുടെ മറവിൽ വ്യാപാരസ്ഥാപനത്തിനുള്ളിൽ മാലി ന്യം തള്ളി. സിസിടിവി തെളിവ് ഉൾപ്പെടെ ഉടമ പോലീസിൽ പരാതി നൽകി. മാന്നാർ കുറ്റിയിൽ മുക്കിൽ പ്രവർത്തിക്കുന്ന അമ്പാടി ബേക്കറി ആൻഡ് കഫെ എന്ന സ്ഥാപനത്തിന് മുമ്പിലും ഗേറ്റിനുള്ളിലുമാണ് മീൻ വേസ്റ്റുകളും മറ്റ് മാലിന്യങ്ങളും തള്ളിയത്.
മാന്നാർ പോളയിൽ തെക്കേതിൽ രാധാകൃഷ്ണനെതിരെയാണ് പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശ്രാധിച്ചതിലൂടെയാണ് മാലിന്യം നിക്ഷേപിച്ച വ്യക്തിയെ തിരിച്ചറിഞ്ഞത്. ഇതുപോലെ പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ ശാലിനി രഘുനാഥ് പറഞ്ഞു.