അന്തർജില്ലാ സബ് ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു തുടക്കമായി
1576055
Tuesday, July 15, 2025 11:31 PM IST
അമ്പലപ്പുഴ: സംസ്ഥാന അന്തർജില്ലാ സബ് ജൂണിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ തുടക്കമായി. എച്ച്. സലാം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കുര്യൻ ജയിംസ് അധ്യക്ഷനായി. ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, കേരള ഫുട്ബോൾ അസോസിയേഷൻ സെൻട്രൽ കൗൺസിൽ അംഗം റെംജി ഓസ്കാർ, വൈസ് പ്രസിഡന്റുമാരായ സി.എ. ജോസഫ്, കെ. എ. വിജയകുമാർ, എച്ച്. ഷാജഹാൻ, സെക്രട്ടറി ബി.എച്ച്. രാജീവ്, ബി. അനസ്മോൻ എന്നിവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പ് 20ന് സമാപിക്കും.