ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികാചരണം
1576961
Friday, July 18, 2025 11:34 PM IST
എടത്വ: തലവടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ആനപ്രമ്പാല്‍ സ്നേഹഭവനില്‍ മാനസിക രോഗികളുടെ പുനരധിവാസ കേന്ദത്തിലെ അംഗങ്ങളോടൊപ്പം വിപുലമായി ആചരിച്ചു. പുഷ്പാര്‍ച്ചനയും സ്നേഹവവിരുന്നും അനുസ്മരണയോഗവും നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മലയാളിയുടെ കാരുണ്യത്തിന്റെ മുഖമായിരുന്നുവെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കുട്ടനാട്ടിലെ കര്‍ഷകരുടെ കണ്ണീരൊപ്പിയ മുഖ്യമന്ത്രി, സപ്ലൈകോ വഴി സംഭരണം ആരംഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ വഴിയാണ്. സ്വകാര്യ മില്ലുകളുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഈ നീക്കം സഹായിച്ചു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വിളിപ്പുറത്തുള്ള മുഖ്യമന്ത്രി. കുട്ടനാട്ടില്‍ പ്രളയ ദുരിതാശ്വാസം അനേകര്‍ക്ക് പണം കൊടുക്കാന്‍ സാധിച്ചു എന്നും സജി ജോസഫ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കുറ്റൂര്‍ സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡിസിസി മെമ്പര്‍ വര്‍ഗീസ് നാല്പത്തഞ്ചില് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, വി.എ. ജോസഫ്, ജോണിക്കുട്ടി തുരുത്തേല്‍, ജിബിന്‍ പുരയ്ക്കല്‍, വിജയബാലകൃഷ്ണന്‍, അനില്‍ വെറ്റിലക്കണ്ടം, ഷാജി മാമ്മൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെങ്ങന്നൂർ: ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം പാണ്ടനാടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരി പാണ്ടനാട് ഉദ്ഘാടനം ചെയ്തു. സ്മൃതി കേന്ദ്രം പ്രസിഡന്റ് കെ.ബി. യശോധരൻ അധ്യക്ഷനായി. സ്മൃതികേന്ദ്രം സെക്രട്ടറി ജോജി പിൻഡ്രം കൊട്ട്, സണ്ണി പുഞ്ചമണ്ണിൽ, പ്രദീപ് മഴവഞ്ചേരിൽ, റോയ് കണ്ടത്തിൽ, ജെയ്സൺചാക്കോ, ജോസ് വല്യനൂർ, സജി ഞക്കണംതുണ്ടിയിൽ, മോൻസി കപ്പളാശേരിൽ, ജോൺസൺ കെ.ജെ. റോയ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ചേര്‍ത്തല: സേവന, കാരുണ്യ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും നടത്തി കോണ്‍ഗ്രസിന്റെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണത്തിന്റെ ഭാഗമായി ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ വീല്‍ചെയര്‍ നല്കി.
യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ വീല്‍ചെയര്‍ സൂപ്രണ്ട് ഡോ. സുജാ അലോഷ്യസിനു കൈമാറി. നഗരസഭ ആര്‍ദ്ര സ്പെഷല്‍ സ്കൂളില്‍ സ്നേഹവിരുന്നും നടത്തി. അനുസ്മരണ സമ്മേളനം സി.കെ. ഷാജിമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷനായി. ജയലക്ഷ്മി അനില്‍കുമാര്‍, ആര്. ശശിധരന്, സി.വി. തോമസ്, സജി കുര്യാക്കോസ്, സി.ഡി. ശങ്കര്‍, ബി. ഭാസി, കെ.എസ്. അഷറഫ്, ടി.ഡി. രാജന്, ജി. വിശ്വംഭരന്‍നായര്‍, പി.ആര്. പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നാഗംകുളങ്ങര കവലയില്‍ നടത്തിയ അനുസ്മരണ സമ്മേളനം കയര്‍ കോര്പറേഷന് മുന്‍ ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. രഘുവരന് അധ്യക്ഷനായി. വി.എന്‍. അജയന്, ജയിംസ് ചിങ്കുതറ, ടി.പി. ജേക്കബ്, എ.പി. ലാലന്, ടി.എസ്. ബാഹുലേയന്, വി.എം. ധര്മജന്, എം.എ. നെല്‍സണ്‍, എ.കെ. ഷെറീഫ്, കെ.ജി. അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍ജിഒ അസോസിയേഷന് ചേര്‍ത്തല ബ്രാഞ്ച് കമ്മിറ്റി അനുസ്മരണവും പുഷ്പ്പാര്‍ച്ചനയും നടത്തി. ജി. സുനില്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് ഏബ്രഹാം, ഡി. സുധീര്‍, സി.ആര്. രാജീവ്, ശംബു, രതീഷ്, തങ്കച്ചന് എന്നിവര്‍ സംസാരിച്ചു.
കഞ്ഞിക്കുഴി മഹിളാകോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും അന്നദാനവും നടന്നു. പുഷ്പവല്ലി അധ്യക്ഷയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉഷാ സദാനന്ദന് ഉദ്ഘാടനം ചെയ്തു. ഓമന പുരുഷോത്തമന്, സുധാമണി, സ്നേഹജന്, സലിം, അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. അനിലാല്‍ അധ്യക്ഷനായി. സി.ആര്. സാനു, പി.എം. രാജേന്ദ്രബാബു, വയലാര്‍ ഷെരീഫ്, വെച്ചൂര്‍ ജോഷി, സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഡിസിസി അംഗം എം.കെ. ജയപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. രാജേന്ദ്രബാബു അധ്യക്ഷനായി. പി.കെ. നസീര്‍, ആര്.ഡി. രാധാകൃഷ്ണന്, എന്‍. സുമന്ത്രന്‍, വി.എം. മഹേഷ്, സജീര്‍, വി.എല്‍. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കടക്കരപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. രഘുവരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് ബി. തോട്ടാത്തറ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, ഷാജി കെ. തറയില്‍, സജീവന് പുത്തന്‍തറ, കുഞ്ഞുമോന് തുടങ്ങിയവര്‍ സംസാരിച്ചു.
മുതുകുളം: യൂത്ത് കോൺഗ്രസ് മുതുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മദിനം ആചരിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ മങ്ങാട്ട് അധ്യക്ഷനായി. കെഎസ്യു ജില്ലാ സെക്രട്ടറി അഡ്വ. ബിനു ബാബുക്കുട്ടൻ, ഷിയാസ് മുതുകുളം, യൂത്ത് കോൺഗ്രസ് സെക്രട്ടറിമാർ ധനേഷ്, ഡാനി സത്യന് തുടങ്ങിയവർ സംസാരിച്ചു.
മാന്നാർ: പാവപ്പെട്ടവരുടെ പ്രശ്നപരിഹാരങ്ങൾക്ക് മുന്നിട്ടിറങ്ങിയും ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും ഏറെ പ്രാധാന്യം നൽകിയും എന്നും ജനപക്ഷത്ത് നിന്ന നേതാവും നീതിമാനായ ഭരണാധികാരിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു.
മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുൽ ലത്തീഫ്. മാന്നാർ കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അധ്യക്ഷനായി. കെപിസിസി അംഗം രാധേഷ് കണ്ണന്നൂർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ തോമസ് ചാക്കോ, സണ്ണി കോവിലകം, യൂഡിഎഫ് കൺവീനർ ഡി. നാഗേഷ് കുമാർ, ജോജി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
അന്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ ഹാമിദ് അധ്യക്ഷത വഹിച്ച പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ജീവിതവും പ്രവർത്തനങ്ങളും ഏവർക്കും മുന്നോട്ടുള്ള വഴികാട്ടിയാണെന്ന് ബൽറാം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ചികിത്സാ സഹായധനവും അദ്ദേഹം വിതരണം ചെയ്തു.
അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കരുമാടി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുമാടി സെൻറ് നിക്കോളാസ് എൽപി സ്കൂളിലും സാന്താക്ലോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും കരുമാടിയിലെ അംഗനവാടികളിലും പായസവിതരണം നടത്തി.
പായസവിതരണ ഉദ്ഘാടനം പള്ളി വികാരി ഫ. മാത്യു നടക്കൽ നിർവഹിച്ചു. ചടങ്ങിൽ കരുമാടി മുരളി, പി. രാജൻ, തങ്കച്ചൻ നാല്പതിച്ചിറ, ഗോപിക്കുട്ടൻ നായർ, ജെ.പി. പുത്തേഴം, ജോഷി തോമസ്, ആർ. രാജേഷ്, ബിജു കണ്ടെത്തി പറമ്പ്, ബിജു കന്നിട്ടച്ചിറ തുടങ്ങിയവർ പങ്കെടുത്തു.