തണ്ണീർമുക്കം പള്ളിയില്‍ തിരുനാള്‍
1576621
Friday, July 18, 2025 3:23 AM IST
ചേര്‍ത്തല: ഈശോയുടെ തിരുക്കല്ലറയുടെ തിരുശേഷിപ്പ് അമ്പതുവർഷത്തിലധികമായി സൂക്ഷിച്ചിരിക്കുന്ന തണ്ണീർമുക്കം തിരുരക്ത പള്ളിയിൽ ഈശോയുടെ തിരുരക്ത തിരുനാളിന് ഇന്നു കൊടിയേറും. 26 വരെ ദിവസവും വൈകുന്നേരം 5.15ന് തിരുരക്ത ജപമാലയും ദിവ്യബലിയും നവനാൾ പ്രാർഥനയും ആരാധനയും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
ഇന്നു രാവിലെ 10.30നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.45ന് ചേർത്തല ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ തിരുനാൾ കൊടി ഉയർത്തും. 26ന് രോഗശാന്തി ശുശ്രൂഷദിനം. വൈകുന്നേരം 5.30ന് രോഗിശാന്തി ശുശ്രുഷയ്ക്കും തിരുക്കർമങ്ങൾക്കും ഫാ. ദീപക് എംസിബിഎസ് നേതൃത്വം നല്‍കും. 27ന് പ്രധാന തിരുനാള്‍ദിനം. രാവിലെ 9.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. റോമൽ കണിയാംപറമ്പിൽ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. എബി കിഴക്കേക്കൂറ്റ് വചനസന്ദേശം നല്‍കും. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദവും നേർച്ചക്കഞ്ഞി വെഞ്ചരിപ്പും നടത്തും.
തുടർന്ന് തിരുരക്ത ജപമാല പ്രദക്ഷിണം. എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലും രാവിലെ 10 മുതൽ 12.30 വരെ തിരുരക്തജപമാലയും വിശുദ്ധ കുർബാനയും ആരാധനയും തിരുരക്ത നവനാൾ പ്രാർഥനകളും രോഗശാന്തി ശുശ്രുഷകളും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സുരേഷ് മല്പാൻ, കൈക്കാരൻമാരായ മാത്തച്ചൻ വാടപ്പറം, ടോമി പുന്നേക്കാട്ട്, തിരുനാൾ കമ്മിറ്റി കൺവീനർ തോമസ് ഏബ്രഹാം വെളിപറമ്പ് എന്നിവർ അറിയിച്ചു.