ഉമ്മൻ ചാണ്ടി അനുസ്മരണവും കാരുണ്യസ്പർശം പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്
1576625
Friday, July 18, 2025 3:23 AM IST
കായംകുളം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കായംകുളം നോർത്ത്, സൗത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാദിശാ ഓഡിറ്റോറിയത്തിൽ ഇന്നു വൈകുന്നേരം നാലിന് അനുസ്മരണവും കാരുണ്യസ്പർശം പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിർധനരായ കോൺഗ്രസ് പ്രവർത്തകർക്ക് നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും അദ്ദേഹം നിർവഹിക്കും.
സാകേത് പബ്ലിക് സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള വാഹനത്തിന്റെ താക്കോൽദാനം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നിർവഹിക്കും. അംഗവൈകല്യമുള്ള 15 രോഗികൾക്കുള്ള വെപ്പുകാലും അന്ധത ബാധിച്ചവർക്കുള്ള ധനസഹായവും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, രമേശ് പിഷാരടി തുടങ്ങിയവർ പങ്കെടുക്കും.