സ്കൂട്ടർ മോഷണം: രണ്ടുപേർ പിടിയിൽ
1576636
Friday, July 18, 2025 3:24 AM IST
പത്തനംതിട്ട: ഓമല്ലൂർ അഞ്ജലി ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നാംപ്രതി ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി ചേപ്പാട് കാഞ്ഞാർ സ്വദേശി വിഷ്ണു (33), രണ്ടാംപ്രതി ഓമല്ലൂർ ആറ്റരികം പടിഞ്ഞാറേ കടുംപള്ളിൽ ശശിക്കുട്ടൻ (64) എന്നിവരാണ് പിടിയിലായത്. വിഷ്ണു മോഷ്ടിച്ചു കടത്തിയ സ്കൂട്ടർ ശശിക്കുട്ടന്‍ കൈമാറുകയായിരുന്നു.
മോഷണ മുതലാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇയാൾ വിഷ്ണുവിൽനിന്നും സ്കൂട്ടർ വാങ്ങിയതെന്ന് അന്വേഷണത്തിൽ വെളിവായി. 13ന് വൈകുന്നേരം 6.30നാണ് ഓമല്ലൂർ പുത്തൻപീടിക പാറപ്പാട്ട് തെക്കേമുറിയിൽ ലിജോയുടെ സ്കൂട്ടർ വിഷ്ണു മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. 16 ന് സ്റ്റേഷനിലെത്തി ലിജോ പരാതി നൽകിയതു പ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സിസിടിവി കാമറകൾ പരിശോധിക്കുകയും വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തു.