രാസവളം സബ്സിഡി വെട്ടിക്കുറയ്ക്കല്‍; കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
1576629
Friday, July 18, 2025 3:24 AM IST
ആലപ്പുഴ: രാസവളങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ അന്നദാതാക്കളായ കര്‍ഷകരെ അവഗണിച്ചതായി കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാങ്കോടം.
കുട്ടനാട്ടിലെ വിവിധ ഇടവക പള്ളികളുടെ സഹകരണത്തോടെ ചങ്ങനാശേരി ഫൊറോന സമിതി രാസവളങ്ങളുടെ വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത സെക്രട്ടറി സൈബി അക്കര മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു കടന്തോട്, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ജോസി കല്ലുകളം, സോണിച്ചന്‍ പുളിങ്കുന്ന്, ലിസി ജോസ്, ലാലിമ്മ ടോമി, ഷാജി മരങ്ങാട്, റോണി കുരിശുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.