ഇരുചക്രവാഹനം മോഷ്ടിച്ചതായി പരാതി
1575946
Tuesday, July 15, 2025 7:35 AM IST
വൈക്കം: വഴിയോരക്കച്ചവട സ്ഥാപനത്തിനു സമീപത്തെ ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. വൈക്കം വൈപ്പിൻപടി കുര്യപ്പള്ളി മോഹനന്റെ ഇരുചക്ര വാഹനമാണ് കഴിഞ്ഞ രാത്രി മോഷണം പോയത്. വൈപ്പിൻപടിയിൽ വഴിയോരക്കച്ചവടം നടത്തുകയാണ് മോഹനൻ.
വൈപ്പിൻപടി ഭാഗത്ത് മോഷണവും സാമൂഹ്യവിരുദ്ധശല്യവും വർധിച്ചു വരികയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.