മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കോട്ടയം സൈബര്‍ പോലീസ്
1575962
Tuesday, July 15, 2025 7:35 AM IST
കോട്ടയം: 75ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെയെത്തിച്ച് കോട്ടയം സൈബര്‍ പോലീസ്. സൈബര്‍ പോലീസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ കാമ്പയിന് വഴിയാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെനല്‍കിയത്. ഫോണുകളുടെ വിതരണം ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ജില്ലാ പോലീസ് ആസ്ഥാനത്ത് നിര്‍വഹിച്ചു.
ബംഗാള്‍, ആസാം, ബീഹാര്‍ തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നുവരെ മൊബൈല്‍ ഫോണുകള്‍ തിരികെ എത്തിക്കാന്‍ സാധിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും ഫോണുകള്‍ നഷ്ടപ്പെട്ട പരാതികളില്‍ 14 ഫോണുകളും നാഗമ്പടം സെന്റ് ആന്റണീസ് ചര്‍ച്ച് ഭാഗത്തുനിന്നും നഷ്ടപ്പെട്ട മൊബൈലുകളില്‍ പത്തെണ്ണവും കണ്ടെത്തുവാന്‍ സാധിച്ചു.