ഉമ്മന്‍ ചാണ്ടി ഛായാചിത്ര- പതാക പ്രയാണങ്ങള്‍ ആരംഭിച്ചു
1575956
Tuesday, July 15, 2025 7:35 AM IST
കുമാരനല്ലൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കുമാരനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഛായാചിത്ര-പതാക പ്രയാണങ്ങള്‍ ആരംഭിച്ചു.
പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നാരംഭിച്ച ഛായാചിത്ര പ്രയാണം കെപിസിസി നിര്‍വാഹക സമിതിയംഗം ഡോ. പി.ആര്. സോനയും, പതാക പ്രയാണം ബ്ലോക്ക് പ്രസിഡന്റ് എന്‍. ജയചന്ദ്രനും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. ടി.സി. റോയി, എം.എ. ഷാജി, കെ.ബി. രാജന്, ജിനേഷ് നാഗമ്പടം, അജിത്ത് കുരുവിള, ഷോബി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.