ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികവും സ്മരണിക പ്രകാശനവും
1575961
Tuesday, July 15, 2025 7:35 AM IST
കോട്ടയം: കേരള സീനിയര്‍ ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണവും സ്മരണികയുടെ പ്രകാശനവും 17ന് വൈകുന്നേരം 4.30ന് കോട്ടയം നാഗമ്പടം ഉമ്മന്‍ ചാണ്ടി സപ്തതി ഹാളില്‍ നടക്കും. അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. ലീഡേഴ്സ് ഫോറം പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും.
സ്മരണികയുടെ പ്രകാശനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ കോപ്പി ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കു നല്കി നിര്‍വഹിക്കും. സണ്ണി കുലത്താക്കല്‍, ഡോ. ജോസഫ് മാര്‍ ബര്‍ണാബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ആന്റോ ആന്റണി എംപി, സുരേഷ് കുറുപ്പ്, തോമസ് ചാഴികാടന്, മോന്‍സ് ജോസഫ് എംഎല്‍എ, കെ.സി. ജോസഫ്, എം.എം. ഹസന്, ശോഭന ജോര്‍ജ്, ജോസഫ് എം. പുതുശേരി, പന്തളം സുധാകരന്, എം. മുരളി, എ.എ. ഷുക്കൂര്‍, ബിന്‍സി സെബാസ്റ്റ്യന്‍, വി.ബി. ബിനു തുടങ്ങിയവര്‍ പ്രസംഗിക്കും.