കളഞ്ഞുകിട്ടിയ പണവും മൊബൈൽ ഫോണും പോലീസിലേല്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍
1575964
Tuesday, July 15, 2025 7:35 AM IST
പാമ്പാടി: പാമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരസത്തുനിന്നു കളഞ്ഞുകിട്ടിയ പണവും മൊബൈല്‍ ഫോണും പാമ്പാടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് പാന്പാടി വിമലാംബിക സ്കൂളിലെ കുട്ടികള്‍ മാതൃകയായി.
12-ാം ക്ലാസ് വിദ്യാര്‍ഥികളായ നിധിന് നിഷാദ്, സച്ചു സന്തോഷ് എന്നിവരാണ് പണമടങ്ങിയ പഴ്സും മൊബൈല്‍ ഫോണും പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചത്.
പാമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി.ബി. ഉദയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് ഉടമസ്ഥനായ പാമ്പാടി പൂതക്കുഴി സ്വദേശി രാധാകൃഷ്ണനെ കണ്ടെത്തി കുട്ടികളുടെ സാന്നിധ്യത്തില്‍ പണമടങ്ങിയ പഴ്സും മൊബൈല്‍ ഫോണും തിരികെ നല്കി.
സമൂഹത്തിനു മാതൃകയാകത്തക്കവിധം സത്യസന്ധതയോടെ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ പോലീസ് ഉദ്യോഗസ്ഥരും സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.