ആശാനികേതനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1575950
Tuesday, July 15, 2025 7:35 AM IST
കടുത്തുരുത്തി: കോട്ടയം ജില്ലാ ലീഗല്‍ സര്‍വിസ് അഥോറിറ്റിയുടെയും വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയുടെയും കടുത്തുരുത്തി ഫാമിലി ഹെല്‍ത്ത് സെന്ററിന്റെയും സഹകരണത്തോടെ ആയാംകുടി ആശാനികേതന്‍ സ്പെഷല്‍ സ്കൂളില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ദന്തല്‍ പരിശോധനയും നടത്തി.
വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്സണും വൈക്കം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമായ അര്‍ച്ചന കെ. ബാബു ഉദ്ഘാടനം ചെയ്തു.
ആശാനികേതന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അമല്‍ജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി. ജയേഷ്കുമാര്‍, അഡ്വ. കെ.ജി. ധന്യ, അഡ്വ. കെ.വി. ഷീബ, വിജയമ്മ ബാബു, മിനി ജയിംസ്, അനു എന്നിവര്‍ പ്രസംഗിച്ചു.
താലൂക്കാശുപത്രിയിലെ ഡെന്റല്‍ സിവില്‍ സര്ജന് ഡോ. വി. സീബാമോളും കടുത്തുരുത്തി ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷാന്തും നേതൃത്വം നല്കി.