വായനയുടെ പുതുലോകം തുറന്ന് ക്രിസ്തുജ്യോതിയില് പുസ്തകമേള
1575958
Tuesday, July 15, 2025 7:35 AM IST
ചങ്ങനാശേരി: വായനയുടെ ലോകം തുറന്ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് സ്കൂള്‍സിന്റെ നേതൃത്വത്തില്‍ പുസ്തകമേള ആരംഭിച്ചു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്. 16 വരെ ക്രിസ്തുജ്യോതി കാമ്പസിലെ കെ.ജെ. ഓഡിറ്റോറിയത്തിലാണ് പുസ്തകമേള നടക്കുന്നത്.
കഥ, കവിത, നോവല്‍, ബാലസാഹിത്യം, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയുടെ പ്രധാന ആകര്‍ഷണമാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പുസ്തകമേളയില്‍ പങ്കെടുക്കാം.
മേളയുടെ ഉദ്ഘാടനം പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ നിര്‍വഹിച്ചു. ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ഡയറക്ടര്‍ ഫാ. ടോമി ഇലവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.