മാര്‍ക്കറ്റിനു സമീപം മാലിന്യം തള്ളുന്നത് പരിസരവാസികള്‍ക്കു ദുരിതമാകുന്നു
1575951
Tuesday, July 15, 2025 7:35 AM IST
പെരുവ: മാലിന്യമുക്ത പഞ്ചായത്തെന്ന് പ്രഖ്യാപനം നടത്തിയ മാര്‍ക്കറ്റിന് സമീപം മാലിന്യം തള്ളുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. മുളക്കുളം പഞ്ചായത്തിലെ പെരുവ മാര്‍ക്കറ്റിനു പുറകുവശത്താണ് മാലിന്യം കുന്നുകൂടുന്നത്. മാര്‍ക്കറ്റ് റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് മാലിന്യം തള്ളിയിരിക്കുന്നത്. മാര്‍ക്കറ്റിലെയും സമീപത്തെയും കച്ചവട സ്ഥാപനങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.
മാലിന്യം ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത് സമീപത്തെ വീട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും മാര്ക്കറ്റിലെത്തുന്നവര്ക്കുമെല്ലാം ദുരിതമായി മാറിയിരിക്കുകയാണ്. അടിയന്തരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.